ഓ മൈ ഗോഡിൽ ഇക്കുറി അവതാരകർ രംഗത്തിറങ്ങാതെ ചെയ്ത എപ്പിസോഡാണ് ടെലികാസ്റ്റ് ചെയ്തത്.2 ദിവസത്തിന് മുൻപേ ഭാര്യയുടെ ഫോണിൽ ഒരു അജ്ഞാതന്റെ വിളി വരുന്നു. തുടർന്ന് ഷൂട്ടിംഗ് നടക്കുന്ന ദിവസം ഒരു ഹോസ്പിറ്റലിലേയ്ക്ക് എന്ന് പറഞ്ഞ് ഭാര്യയേയും കൂട്ടി ഭർത്താവ് എത്തുന്നു. അപ്പോഴേയ്ക്കും അജ്ഞാതന്റെ ഫോൺ വിളി ശക്തമാകുന്നു. ഈ അജ്ഞാതൻ ഓ മൈ ഗോഡ് അവതാരകനായിരുന്നു. തുടർന്ന് നടന്ന ഫോൺ വിളിയെ സംബന്ധിച്ച വഴക്കാണ് ഭാര്യയും ഭർത്താവിന്റേയും ഏറ്റുമുട്ടലായി മാറുന്നത്.