sanal-kaumar

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾക്ക് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നു നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളെപ്പറ്റി പന്തളം നഗരസഭയിൽ നിന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർക്കും, എടപ്പാൾ പഞ്ചായത്തിൽ നിന്നും ഹോമിയോ മെഡിക്കൽ ഓഫീസർക്കും അയച്ചതിരിക്കുന്ന കത്തുകൾ പങ്കുവച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇത് വാസ്തവമാണെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കുകയും ജനോപകാരപ്രദമാകുന്ന തുടർ നടപടികൾ ഉണ്ടാവുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വ്യാജവൈദ്യം പ്രചരിപ്പിക്കുന്നു എന്ന് പിടലിക്ക് കയറാൻ വരണ്ട. പന്തളം നഗരസഭയിൽ നിന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർക്കും എടപ്പാൾ പഞ്ചായത്തിൽ നിന്നും ഹോമിയോ മെഡിക്കൽ ഓഫീസർക്കും അയച്ചിരിക്കുന്ന കത്താണ് എന്നാണ് മനസിലാവുന്നത്. വാസ്തവമാണെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കുകയും ജനോപകാരപ്രദമാകുന്ന തുടർ നടപടികൾ ഉണ്ടാവുകയുമാണ് വേണ്ടത്.

(ഇതൊന്നും ഷെയർ ചെയ്യാൻ പോലും ഭയമുളവാക്കുന്ന സാമൂഹിക മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് ഇതിന്റെയൊന്നും സത്യാവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങളോ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രചരണമോ ഉണ്ടാവില്ല. ഞങ്ങളുടെ കയ്യിൽ മരുന്നില്ല. എന്നാലും ഞങ്ങൾ തന്നെ ചികിത്സിച്ചാലേ അസുഖം മാറൂ എന്നാണ് അലോപ്പതി പറയുന്നത്.‍)