ന്യൂഡൽഹി:വിറക് വെട്ടുകാരന്റെയും കരടിയുടെയും കഥ ഓർമയില്ലേ? മരം വെട്ടികൊണ്ടിരിക്കുമ്പോള്‍ കരടി വന്നു. ഓടി രക്ഷപെടാന്‍ സാധിക്കില്ല എന്ന് ഉറപ്പായപ്പോൾ മരിച്ചതുപോലെ ശ്വാസമടക്കി പിടിച്ചു കിടന്നു. അടുത്ത് വന്ന കരടി വിറകുവെട്ടുകാരനെ നോക്കിയ ശേഷം പോയി മറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിൽ കരടി വന്നപ്പോൾ മൂന്ന് യുവതികൾ ഇതേ രീതി പ്രയോഗിച്ചു. കരടിയില്‍ നിന്നും രക്ഷപ്പെടാൻ മാത്രമല്ല ഒരു സെൽഫി എടുക്കാനും സാധിച്ചു.
ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുസന്ദ നന്ദയാണ് തുടക്കത്തില്‍ പേടിപ്പെടുത്തുന്നതും പിന്നീട് ചിരി പടര്‍ത്തുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.10 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ നടക്കാനിറങ്ങി കരടിയുടെ മുന്നില്‍ പെട്ട മൂന്ന് യുവതികളെ കാണാം.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു കരടിയെ കൂടുതല്‍ അക്രമാസക്തനാക്കാതെ വഴി വക്കില്‍ 3 പേരും നിശ്ചലമായി നിന്നു.അടുത്ത് വന്ന കരടി ഒരു യുവതിയുടെ കാലുകളില്‍ ഒന്ന് തൊട്ടു.പിന്നീട് യുവതിയുടെ വശത്തായി വന്നു അല്‍പനേരം നിന്നു. സമയം ഒട്ടും പാഴാക്കാതെ യുവതി തന്റെ മൊബൈല്‍ എടുത്ത് ഒരു സെല്‍ഫിയെടുത്തു.പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കിടെ സെല്‍ഫിയെടുക്കാന്‍ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ച് ധാരാളം പേര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കമന്റ് ചെയ്തു.
This girl has nerves of steel.
She actually took a selfie with the big guy... pic.twitter.com/I3Ezyn8q7G— Rex Chapman🏇🏼 (@RexChapman) July 19, 2020
കുറച്ചകലെയായി ഒരു സൈക്കിളില്‍ നിന്ന ഒരാൾ എടുക്കുന്ന വീഡിയോ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതാണ്. സെല്‍ഫിക്ക് ശേഷവും യുവതിയുടെ അടുത്ത് അല്‍പനേരം മണം പിടിച്ചു നിന്ന കരടി ഇടയ്ക്ക് പെണ്‍കുട്ടിയുടെ കാലില്‍ ചെറുതായി കടിക്കുന്നുണ്ട്. പക്ഷെ അപ്പോഴും അലറി വിളിക്കാതെ ഒരല്പം മാറി നില്‍ക്കുക മാത്രമാണ് യുവതി ചെയ്തത്. ഇതിനിടെ മൂന്നാമത്തെ യുവതി പതിയെ കരടിയുടെ ദൃഷ്ടിയില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നത് ചിരിപടര്‍ത്തും. ഒടുവില്‍ ആരെയും ആക്രമിക്കാതെ കരടി ഓടി മറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.