thiruvananthapuram

തിരുവനന്തപുരം: ഇന്ന് തലസ്ഥാന ജില്ലയിൽ 151 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 137 പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. ജില്ലയിൽ ഉറവിടം അറിയാത്തതായി ഏഴ് പേരുമുണ്ട്. ഇന്ന് ജില്ലയിൽ ഒരു മരണവും ഉണ്ടായിട്ടുണ്ട്. പുല്ലുവിള സ്വദേശി വിക്ടോറിയയാണ് രോഗം മൂലം മരണപ്പെട്ടത്.

ഇവർക്ക് 72 വയസായിരുന്നു. ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. അതേസമയം, ഇന്ന് 11 പേർ ജില്ലയിൽ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിൽ 54 പേർ മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആകെ 528 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തുടർച്ചയായി രണ്ടാം ദിവസവും 700ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കയാണ്. 984 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 353 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.