ധാക്ക: കൊവിഡ് വ്യാപനം ശക്തമായ ബംഗ്ലദേശിൽ ചൈനീസ് കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാംഘട്ട ട്രയലിന് സർക്കാർ അനുമതി. പരീക്ഷണത്തിനായി ചൈനയ്ക്ക് പുറത്ത് വൊളണ്ടിയർമാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിനോവാക്. ഈ സാഹചര്യത്തിലാണ് ബംഗ്ലദേശ് അനുമതി നൽകിയത്. അടുത്തമാസത്തോടെ ട്രയൽ ആരംഭിക്കും.
4200 വോളണ്ടിയർമാരെയാണ് തിരഞ്ഞെടുക്കുക. ഇതിൽ പകുതി പേർക്ക് വാക്‌സിൻ നൽകും. ധാക്കയിലെ ഏഴ് കൊവിഡ് ആശുപത്രികളിലാണ് പരീക്ഷണം.