pic

ജയ്പൂർ: മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റിനും അദ്ദേഹത്തിനൊപ്പമുളള 18 എം.എൽ.എമാർക്കുമെതിരെ ജൂലായ് 24 വരെ നടപടി സ്വീകരിക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി. അയോഗ്യരാക്കിയ സ്പീക്കർ സി.പി ജോഷിയുടെ നടപടി ചോദ്യം ചെയ്ത് സച്ചിൻ പെെലറ്റും 18 എം.എൽ.എമാരും സമർപ്പിച്ച ഹർജിയിലാണ് രാജസ്ഥാൻ ഹെെക്കോടതിയുടെ ഉത്തരവ്.

മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പെെലറ്റും തമ്മിലുളള അധികാര തർക്കത്തെ തുടർന്നാണ് രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധിക്ക് തുടക്കമായത്. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ സ്പീക്കർക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും മനു അഭിഷേക് സിംഗ്‌വി കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. പാർട്ടി സംഘടിപ്പിച്ച രണ്ട് യോഗങ്ങളിലും പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് സച്ചിൻ പെെലറ്റിനും 18 എം.എൽ.എമാർക്കുമെതിരെ കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയത്.

അതേസമയം നിയമസഭാ സമ്മേളനത്തിലാണെങ്കിൽ മാത്രമേ പാർട്ടി വിപ്പ് ബാധകമാകുയെന്നാണ് സച്ചിൻ പൈലറ്റിന്റെ വാദം.മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിമർശനം ഉയർത്തിയതോടെയാണ് സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയത്.