polar-bears

അന്റാർട്ടിക്ക: പ്രകൃതിക്കെതിരായ മനുഷ്യന്റെ സ്വാർത്ഥമായ ഇടപെടൽ മൂലം ഭൂമിയിൽ ഒരു ജീവിവർഗം കൂടി അന്ത്യശ്വാസം വലിക്കാനൊരുങ്ങുന്നു. മനുഷ്യരുടെ ഈ തലമുറ മണ്ണടിയുന്നതിനു മുമ്പ് തന്നെ അവസാന ഹിമക്കരടിയും ഇല്ലാതാകുമെന്നാണ് പുതിയ പഠനം. കാലാവസ്ഥാവ്യതിയാനം മൂലം ഇതിനോടകം തന്നെ പല പ്രദേശങ്ങളിലും ഹിമക്കരടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

ആഗോളതാപനത്തിന്റെ ഭാഗമായി ധ്രുവപ്രദേശങ്ങളിൽ അതിവേഗത്തിൽ മഞ്ഞുരുകുന്നതാണ് ഹിമക്കരടികളുടെ നിലനില്പിന് ഭീഷണിയായിരിക്കുന്നത്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതു മൂലം ഇര തേടാനുള്ള സാഹചര്യം ഇല്ലാതാകുന്നതോടെ ഹിമക്കരടികൾക്ക് ഭക്ഷണലഭിക്കാതാകുന്നതായി നേച്ചർ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന ശരീരഭാരമുള്ള ഹിമക്കരടികൾക്ക് കുറഞ്ഞ ഭക്ഷണവുമായി ആർട്ടിക്കിലെ ശൈത്യം അതിജീവിക്കുന്നത് അസാ

ദ്ധ്യമാണ്.

വേനൽക്കാലത്ത് മഞ്ഞുരുകുമ്പോൾ ഇരതേടൽ അവസാനിപ്പിച്ച ശേഷം മഞ്ഞുകാലത്ത് വീണ്ടും സീലുകൾ ഉൾപ്പെടെയുള്ള ജീവികളെ ഭക്ഷണമാക്കി തുടങ്ങുന്നതാണ് ഹിമക്കരടികളുടെ രീതി. എന്നാൽ എന്നാൽ ആഗോളതാപനത്തിന്റെ ഭാഗമായി കൂടുതൽ മഞ്ഞുരുകുന്നതോടെ ഈ ഉപവാസകാലത്തിന്റെ ദൈർഘ്യവും വർദ്ധിക്കും. വരുന്ന 80 വർഷത്തിനുള്ളിൽ ഹിമക്കരടികളെ കണ്ടുവരുന്ന ലോകത്തെ 13 മേഖലകളിൽ 12 ഇടത്തും ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനം.

 25000

ലോകത്തെ മൊത്തം ഹിമക്കരടികളുടെ എണ്ണം.


 2100ൽ അന്ത്യം

2100ഓടു കൂടി ലോകത്ത് പുതിയ ഹിമക്കരടിക്കുഞ്ഞുങ്ങൾ ജനിക്കാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഏതാനും ഹിമക്കരടികൾ അവശേഷിച്ചാൽ തന്നെ അവ കാനഡയിലെ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ ക്യൂൻ എലിസബത്ത് ദ്വീപിൽ മാത്രമായിരിക്കും.