തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായ ജയാഘോഷിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന ജയാഘോഷിന്റെ മൊഴി വസ്തുതകൾക്ക് നിരക്കാത്തതെന്ന് കേരള പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറയുന്നു. ഇയാൾ സർവീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റ് ജനറൽ വിദേശത്തേക്ക് പോയിട്ടും അക്കാര്യം തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും തന്റെ സർവീസ് റിവോൾവർ സറണ്ടർ ചെയ്തുനൽകാത്തതും സർവീസ് ചട്ടങ്ങളുടെ ലംഘനത്തിൽ പെടുന്നു. അതേസമയം, ആത്മഹത്യാ ശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയഘോഷ് ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്