vivo-x50

ന്യൂഡൽഹി:പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ മാസ്റ്റര്‍സ്ട്രോക്ക് നടത്തിയാണ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ശ്രേണിയായ എക്‌സ്50 അവതരിപ്പിച്ചിരിക്കുന്നത്. ഹോള്‍ പഞ്ച് ഡിസ്‌പ്ലേ, ത്രീ ഡി സൗണ്ട് ട്രാക്കിംഗ്, ഓഡിയോ സൂം, സൂപ്പര്‍ നൈറ്റ് മോഡ് 3.0, ഗിമ്പല്‍ കാമറ സിസ്റ്റം എന്നിങ്ങനെ ഒരുപിടി പുത്തന്‍ ഫീച്ചറുകളുമായാണ് വിവോ എക്‌സ് പ്രോയുടെ വരവ്. വിവോ എക്‌സ്, എക്‌സ് പ്രോ മോഡലുകളെ പറ്റി വിശദമായി അറിയാം.

വിവോ എക്‌സ് 50-യുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 34,990 ആണ് വില. 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,990 രൂപ മുടക്കണം. അതെ സമയം വണ്‍പ്ലസ് നോര്‍ഡിനോട് നേരിട്ട് കൊമ്പുകോര്‍ക്കുന്ന എക്‌സ് 50 പ്രോയ്ക്ക് 49,990 രൂപയാണ് വില. ഫ്രോസ്റ്റ് ബ്ലൂ, ഗ്ലെയ്സ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ വിവോ X50 വില്പനക്കെത്തിയപ്പോള്‍ ആല്‍ഫ ഗ്രേ എന്ന ഒരൊറ്റ നിറത്തില്‍ മാത്രമാണ് എക്‌സ് 50 പ്രോ ലഭിക്കൂ.ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, വിജയ് സെയില്‍സ്, പേടിഎം മാള്‍, ടാറ്റ ക്ലിക് തുടങ്ങിയ വെബ്സൈറ്റുകള്‍ മുഖേന മുന്‍കൂട്ടി ബുക്ക് ചെയ്യാം.

വിവോ എക്‌സ്50, എക്‌സ്50 പ്രോ മോഡലുകള്‍ക്ക് നീളം കൂടിയ 6.56-ഇഞ്ച് ഫുള്‍ എച്ഡി+ അമോലെഡ് സ്‌ക്രീന്‍ ആണ്.ഫീച്ചറുകള്‍ പരിശോധിച്ചാല്‍ വിവോ എക്‌സ് 50 പ്രോ മോഡല്‍ ആണ് വണ്‍പ്ലസ് നോര്‍ഡിന്റെ പ്രധാന എതിരാളി. ഗിമ്പല്‍ ഉപയോഗിച്ച സ്റ്റെബിലൈസ് ചെയ്യാവുന്ന വിധമാണ് ഈ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഗിമ്പല്‍ ഉപയോഗിച്ച സ്റ്റെബിലൈസിങ് എക്‌സ്50 പ്രോ മോഡലിന് മാത്രമേയുള്ളു.

ജിംബല്‍ ക്യാമറ

വിവോ എക്‌സ് 50 പ്രോ സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞയാഴ്ച ചൈനയില്‍ അവതരിപ്പിച്ചതോടെ വിവോ 'ജിംബല്‍ ക്യാമറ' എന്ന ആശയം ഒരു വാണിജ്യ ഉപകരണമാക്കി മാറ്റി. ഹോളിവുഡിൽ വിലയേറിയ വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറകള്‍ സ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കുന്നതാണ്.വിവോ ഇപ്പോള്‍ എക്‌സ് 50 പ്രോ ക്യാമറയില്‍ സമാന സാങ്കേതികവിദ്യയുടെ ഒരു ചെറിയ പതിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകൾ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒപ്റ്റിക്‌സ് വിഭാഗത്തിന്റെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ക്യാമറ മൊഡ്യൂളിനുള്ളില്‍ ഒരു ചെറിയ ജിംബാല്‍ ഉപയോഗിച്ച് ക്യാമറ പ്രകടനം മെച്ചപ്പെടുത്താനാണ് വിവോ എക്‌സ് 50 പ്രോ ലക്ഷ്യമിടുന്നത്. മറ്റ് ഫോണുകളില്‍ നിലവിലുള്ള OIS, EIS സിസ്റ്റങ്ങളേക്കാള്‍ മികച്ച ലെന്‍സ് സ്ഥിരത ഇത് നൽകുന്നത്. പ്രധാന ക്യാമറ ശ്രദ്ധേയമായി വലുതും ഫോണ്‍ ഒന്ന് കറക്കുമ്പോള്‍ ചെറുതായി ചലിക്കുന്നതുമാണ്. ഒരു ഉപരിതലത്തിലേക്ക് മൗണ്ട് ചെയ്യുന്നതിനുപകരം ലെന്‍സ് പൊങ്ങിക്കിടക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു. ഇതാണ് ജിംബല്‍ ടെക് സവിശേഷത. കൂടുതല്‍ ഫ്‌ലൂയിഡ് വീഡിയോകള്‍ പകര്‍ത്താന്‍ ക്യാമറയെ സഹായിക്കുന്നതിന് ഒരു സ്റ്റെബിലൈസര്‍ സിസ്റ്റം ജിംബലുകളില്‍ വരുന്നു.