കര്‍ണാടക: കൊവിഡ് ലോകത്താകെ പടർന്ന് പിടിച്ചിരിക്കുകയാണ്.ശാസ്ത്രവിദഗ്ദ്ധർ കൊവിഡ് വാക്സിനായിയുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ ഇന്ത്യയിൽ വർദ്ധിച്ച് വരികയാണ്. മുൻപ് കൊവിഡ് ബാധിച്ച ആളുകൾ ഇപ്പോൾ രോഗമുക്തരായി തിരികെ ജോലിയിൽ പ്രവേശിക്കുന്നുണ്ട്. കൊവിഡ് രോഗം ഭേദമായവരെ സ്വീകരിക്കാന്‍ ജനം മടിക്കുന്ന വാര്‍ത്തകള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരിൽ നിന്നും കൊവിഡ് പടരുമോ എന്ന ആളുകളുടെ പേടിയാണ് കൊവിഡ് രോഗമുക്തി നേടിയവരെ സ്വീകരിക്കാനും അവരോട് അകൽച്ച പാലിക്കാനും കാരണം. കൊവിഡ് മുക്തി നേടിയ ഒരാൾക്ക് ലഭിച്ച വ്യത്യസ്തമായ സ്വീകരണത്തിന്റെ കാഴ്ചയാണിത്.
കർണാടക കോടതി ജീവനക്കാരിയായ മേരി ജോസഫൈന്‍ കൊവിഡ് ബാധിതയായി ചികിത്സയിൽ ആയിരുന്നു. കോവിഡ് മുക്തയായി തിരിച്ച് ജോലിയിൽ പ്രവേശിച്ചപ്പോൾ സ്വീകരിച്ചത് മറ്റാരുമല്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയാണ്. ചുവന്ന റോസാപ്പൂ നല്‍കിയാണ് രോഗമുക്തയായി ജോലിയിൽ പ്രവേശിക്കുന്ന കോടതി ജീവനക്കാരിയെ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്നത്.