പി.പത്മരാജന്റെ തൂവാനതുമ്പികള്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മണ്ണാര്‍തൊടി ജയകൃഷ്ണന്‍ എന്ന കഥാപാത്രം ഇവിടെ ഉണ്ട് തൃശൂര്‍ ശങ്കരയ്യ റോഡിലെ കാരിക്കത്ത് വീട്ടില്‍ പേര് ആര്‍. ഉണ്ണിമേനോന്‍ തൃശൂര്‍ ആകാശവാണിയില്‍ പത്മരാജന്‍ ജോലി ചെയ്ത് തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് ഉണ്ണിമേനോനുമായുള്ള സൗഹൃദം ഈ സൗഹൃദമാണ് പിന്നീട് ഉണ്ണിമേനോന്റെ ജീവിതത്തെ ആസ്പദമാക്കി തൂവാനതുമ്പികള്‍ എന്ന ചിത്രം എടുക്കാന്‍ പ്രചോദനമായത്.
അദേഹത്തിന്റെ വാക്കുകളിലേയ്ക്ക്: കോളേജിലെ കോഴ്സ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് എന്റെ സുഹൃത്ത് വർഗ്ഗീസാണ് പി പത്മരാജനെ പരിചയപ്പെടുത്തി തന്നത്.ആകാശവാണിയില്‍ പത്മരാജന്‍ ജോലി ചെയ്യുന്ന സമയത്താണ് അത്.ബാക്കിയുള്ള സുഹൃത്തുക്കളെ വച്ച് നോക്കുമ്പോൾ പത്മരാജൻ എല്ലാം സൂക്ഷ്മമായി ഒബ്സെർവ് ചെയ്തിരുന്നു. എന്ത് പറഞ്ഞാലും അത് അപ്പോൾ നോട്ട് ചെയ്ത് വെക്കും.