covid

കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശിയായ ബേബി മന്ദിരത്തില്‍ ബി.രാധാകൃഷ്ണനാണ് മരണപ്പെട്ടത്. 56 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാധാകൃഷ്ണൻ തിരുവനന്തപുരം എം.ജി കോളേജ് ജീവനക്കാരനായിരുന്നു. രാധാകൃഷ്ണന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായും വിവരമുണ്ട്.

രാധാകൃഷ്ണൻ തിരുവനന്തപുരം എം.ജി കോളേജ് ജീവനക്കാരനായിരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. ഇതോടെ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 44 ആയി ഉയർന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയിന്മെന്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിനായി പോയ സമയത്ത് ഇദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്. ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്.