ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വെെറസ് രൂക്ഷമാകുന്ന സാഹചര്യത്തിലും ചില ആളുകൾ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പുറത്തിറങ്ങുന്നത് കാണാം. ഇത്തരത്തിൽ യാതൊരു സുരക്ഷാ മുൻകരുതലും സ്വീകരിക്കാത്ത ആളുകളിൽ ബോധവത്ക്കരണം നടത്തുന്നതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ബീഹാറിലെ ഒരു മാദ്ധ്യമ പ്രവർത്തകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം.
മാദ്ധ്യമ പ്രവർത്തകൻ റോഡരികിൽ കിടക്കുന്ന കഴുതയോട് എന്താണ് മാസ്ക് ധരിക്കാത്തതെന്ന് ചോദിക്കുന്നു. മാസ്ക് ധരിക്കാത്ത യാത്രക്കാരോടും ഇയാൾ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു.മാസ്ക് ധരിക്കാത്തവരോട് എന്താണ് അത് ധരിക്കാത്തെന്നും നിങ്ങൾ കഴുതയാണെന്ന് ഉറക്കെ വിളിച്ച് പറയാനും മാദ്ധ്യമ പ്രവർത്തകൻ ആവശ്യപ്പെടുന്നു. ഇയാളുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ തുണികൊണ്ട് മുഖം മറച്ച വ്യക്തിയോട് നിങ്ങൾ ക്യാമറയിൽ നിന്നു രക്ഷപ്പെടാനാണോ അതോ കൊവിഡിൽ നിന്നും രക്ഷപ്പെടാനാണോ ശ്രമിക്കുന്നതെന്നും വീഡിയോയിൽ റിപ്പോർട്ടർ ചോദിക്കുന്നത് കേൾക്കാം.
ലോക്ക്ഡൗൺ ലംഘനം നടത്തിയ നിരവധി ആളുകളുമായി ഇയാൾ അഭിമുഖം നടത്തി. മാസ്ക് ധരിക്കാത്തവർ കഴുതകളാണെന്നാണ് പരിപാടിയിലൂടെ മാദ്ധ്യമ പ്രവർത്തകൻ സ്ഥാപിച്ചത്. നിരവധി ആളുകളാണ് ഇതിനകം സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ കണ്ടത്.
Posted by Amit Kumar on Saturday, 18 July 2020