pic

ദുബായ്: ആരുടെയും സഹായം ലഭിക്കാനില്ലാതെ 17 മണിക്കൂറോളം ബാത്ത്റൂമിൽ അകപ്പെട്ട് പോയാൽ എന്ത് ചെയും. അത്തരത്തിൽ ഒരു അനുഭവമാണ് ദുബായിൽ താമസിക്കുന്ന പാകിസ്ഥാൻ സ്വദേശിനിയായ എമ്മ കൈസർ എന്ന 33 കാരിക്കുണ്ടായത്.

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തനിച്ച് താമസിക്കുന്ന കൈസർ ബാത്ത്റൂമിലേക്ക് പോയതിന് പിന്നാലെ ഡോർ ലോക്കാവുകയായിരുന്നു. ഡോർ തുറക്കാനായി പല ശ്രമങ്ങളും നടത്തി നോക്കിയിട്ടും ഫലമുണ്ടായില്ല. ആരേയെങ്കിലും വിളിച്ച് സഹായം ചോദിക്കാമെന്ന് വച്ചാൽ ഫോൺ ബെഡ് റൂമിലായി പോയി. മേക്കപ്പ് ബ്രഷ്, നെയിൽ കട്ടർ, കത്രിക എന്നിവ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ താൻ ശരിക്കും ഭയപ്പെട്ടുവെന്നും കൈസർ പറയുന്നു. ഫാൻ അഴിച്ചുമാറ്റി സഹായത്തിനായി നിലവിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. അരെങ്കിലും സഹായത്തിന് വരുമെന്ന് പ്രതീക്ഷിച്ച് രാത്രി മുഴുവൻ തണുത്ത തറയിൽ പെെപ്പ് വെളളം കുടിച്ച് കിടക്കുകയായിരുന്നു കൈസർ.

രാവിലെ ആയപ്പോഴേക്കും മാതാപിതാക്കളുടെയും സഹോദരിയുടെയും നിരവധി കോളുകളാണ് വന്നിട്ടുണ്ടായിരുന്നത്. ബാത്ത്റൂമിന് പുറത്ത് ഫോൺ റിംഗ് ചെയ്യുന്നത് കേൾക്കാമെങ്കിലും നിസഹായയായി നിൽക്കാനെ കൈസറിന് സാധിച്ചുളു.11 മണിയോടെ കൈസർനെ അന്വേഷിച്ചെത്തിയ സഹോദരിയാണ് സെക്യൂരിറ്റിയെ വിളിച്ചുവരുത്തി വാതിൽ തുറന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളോട് കൈസറിന് നൽകാൻ ഒരു ഉപദേശം മാത്രമെയുളളു. എല്ലായ്പ്പോഴും ഫോൺ കെെയ്യിൽ കരുതുക.