ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണമുള്ള മരണങ്ങളിൽ മുൻ നിരയിലാണ് ഇന്ത്യ. അന്തരീക്ഷ മലിനീകരണവും ചിട്ടയില്ലാത്ത ജീവിതശൈലിയുമാണ് പ്രധാനമായും ശ്വസകോശരോഗങ്ങൾക്ക് കാരണം. ശ്വാസകോശ കാൻസർ,ആസ്ത്മ, എന്നീ രോഗങ്ങൾ ഇന്ന് കൂടി വരുന്നു. എന്നാൽ ഭക്ഷണരീതി ക്രമീകരിച്ചാൽ ഒരു പരിധിവരെ ഇവയെ പ്രതിരോധിക്കാം. ചീരയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കലുകൾ ശ്വാസകോശകാൻസറിനെ പ്രതിരോധിക്കും.
ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ആപ്പിൾ ഫലപ്രദമാണ്. ഇതിൽ ധാരാളം ആന്റീഒാക്സിഡന്റുകളും ഫൈറ്രോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. സൾഫോറഫെയിനിന്റെ കലവറയായ ബ്രോക്കോളി,കുരുമുളക്,മത്തങ്ങ, ബീറ്റ്റൂട്ട്,തുളസി,മഞ്ഞൾ, തക്കാളി,ബ്ളൂബെറീസ്, ഗ്രീൻ ടീ,റെഡ് കാബേജ്,ഒലീവ് ഒായിൽ, തൈര്,ചക്കക്കുരു,കാപ്പി,ബാർലി,ചെറുപയർ,മത്തി,അയല,കരിമീൻ തുടങ്ങിയ ഒമേഗാ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ,വെളുത്തുള്ളി,ഇഞ്ചി,തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ശ്വാസകോശ രോഗങ്ങളെ തടയാൻ സഹായിക്കും.