111

'ലോകത്തിലെ മികച്ച 10 ശക്തന്മാരിൽ' ഒരാളായി ബോളിവുഡിലെ പ്രശസ്ത നടനും മാർഷ്യൽ ആർട്സ് കലാകാരനും സ്റ്റണ്ട് പെർഫോമറുമായ വിദ്യുത് ജംവാലിനെ തിരഞ്ഞെടുത്തു. പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരനാണ് വിദ്യുത് ജംവാൽ.

14 ദശലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുള്ള ജനപ്രിയ യൂട്യൂബ് ചാനലായ 'TheRichest' ആണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബോഡി ബിൽഡർമാർ അല്ലെങ്കിൽ അവിശ്വസനീയമാംവിധം ശക്തരായ യോദ്ധാക്കൾ' എന്നിവരൊക്കെയാണ് പട്ടികയിൽ ഇടംനേടുക.

111

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ബ്രിട്ടീഷ് സാഹസികൻ ബിയർ ഗ്രിൽസ് എന്നിവരും പട്ടികയിൽ ഉണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രശസ്തരായവരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.


39 കാരനായ വിദ്യുത് ജംവാൽ ചെറുപ്പം മുതൽ തന്നെ കളരിപയറ്റ് അഭ്യസിക്കുന്നുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ആയോധനകലയാണ് കളരിപയറ്റ്. 'പഞ്ചിംഗും കിക്കുകളും ഒരു മികച്ച ആയോധന കലാകാരനാക്കില്ലെന്നും, ക്ഷമ പഠിക്കുകയും എതിരാളിയുടെ സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിൽ ഇടംനേടിയതിന് തന്നെ അഭിനന്ദിച്ചവർക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കൂടാതെ യൂട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ട് 'ജയ് ഹിന്ദ്' എന്ന ക്യാപ്ഷനും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Somebody please throw a party for me🇮🇳😄 https://t.co/4H0pW4L6zj

— Vidyut Jammwal (@VidyutJammwal) July 21, 2020