hc

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് ഹർജി സമർപ്പിച്ചത്. സ്പ്രിംക്ലര്‍ ഇടപാടും, സ്വര്‍ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് എൻ.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അന്വേഷണസംഘത്തിന് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

അതൊടൊപ്പം ഈ ഘട്ടത്തിൽ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അറിയിച്ചു.സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം തുടങ്ങിയ വിവരം കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.