tiger

കടുവയുടെ വഴിമുടക്കി പെരുമ്പാമ്പ്. ഇതുസംബന്ധിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാട്ടിലൂടെ നടന്നു പോകുന്ന കടുവയാണ് ഫ്രെയിമിൽ. നടന്നുനീങ്ങുന്നതിനിടെയാണ് വഴിയിൽ കുറുകെ ഒരു പെരുമ്പാമ്പ് കിടക്കുന്നതായി കടുവയുടെ ശ്രദ്ധയിൽ പെടുന്നത്.

അൽപ സമയം ഇടംവലം നടന്ന് കടന്നു പോകാനുള്ള വഴി തേടിയ കടുവ തന്നെ സമീപിക്കുമ്പോഴൊക്കെ പെരുമ്പാമ്പ് ഒരു ആക്രമണത്തിനു കോപ്പു കൂട്ടിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് തവണ ഇത് തുടർന്നു. സംഭവം അപകടകരമാണെന്ന് മനസിലായ കടുവ ഒടുവിൽ കുറച്ച് മാറിനടന്ന് അപകടം ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം.

Tiger leaves the way to Python.. pic.twitter.com/87nGHbo0M0

— Susanta Nanda IFS (@susantananda3) July 21, 2020

കർണാടകയിലെ നാഗർഹോളെ കടുവ സംരക്ഷിതമേഖലയിൽ നിന്ന് 2018 ആഗസ്റ്റിൽ പകർത്തിയതാണ് ഈ ദൃശ്യം. ശരത് എബ്രഹാമാണ് അപൂർവ ദൃശ്യങ്ങൾ അന്ന് പകർത്തിയത്. ശരത്തും ഡ്രൈവറായ ഫിറോസും കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ആൺ കടുവയെ കണ്ടത്. 15 മിനിറ്റ് ഇവർ കടുവയെ പിന്തുടർന്നു. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ഈ പഴയ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യതോടെയാണ് ദൃശ്യം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വെെറലായത്.