dead1

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ എന്ന അറുപതുകാരനാണ് ഏറ്റവും ഒടുവിൽ മരിച്ചത്. ഇയാൾക്ക് അർബുദമുൾപ്പെടെയുളള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തേ കാസർകോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലായി മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ടുചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.

അണങ്കൂർ സ്വദേശി ഖൈറുന്നീസ(48)യാണ് ഇന്ന് കൊവിഡ് ബാധിച്ച് കാസർകോട് സ്വദേശി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കുടുംബത്തിൽ ആർക്കും നിലവിൽ രോഗം ബാധിച്ചിട്ടില്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് പളളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച മറ്റൊരാൾ . കാര്യമായ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മക്കളടക്കം ഏഴുപേർ രോഗബാധിതരാണ്.

കൊല്ലത്ത് മരിച്ച കരുനാഗപ്പളളി കുലശേഖരപുരം സ്വദേശിനി റഹിയാനത്തിന്റെ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്