gold

കൊച്ചി: സംസ്ഥാനത്ത് സ്വ‌ർണവില കുതിച്ചുയരുന്നു. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്റെ വില 37,280 രൂപയിലെത്തി. ഗ്രാമിന് 65 രൂപ വര്‍ദ്ധിച്ച് 4,660 രൂപയിലുമെത്തി. ചൊവാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമാണ് വര്‍‌ദ്ധിച്ചത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വര്‍ദ്ധനവോടെ എം സി എക്‌സില്‍ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതിനാൽ വില തുടർന്നും ഉയരാൻ തന്നെയാണ് സാദ്ധ്യത.