chenni1

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇതിന് ചീഫ് സെക്രട്ടി നേതൃത്വം നൽകുന്നു എന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എൻ ഐ എ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. സെക്രട്ടേറിയറ്റിലെ സി സി ടി വി ഇടിമിന്നലിൽ നശിച്ചുവെന്ന് പറയുന്നത് ഇതിനുവേണ്ടിയാണെന്നും എൻ ഐ എ തെളിവുകൾ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കിൻഫ്രവഴിയാണ് സെക്രട്ടേറിയറ്റിലെ അധനികൃത നിയമനം എന്നും അദ്ദേഹം പറഞ്ഞു.

''താൽക്കാലിക ജീവനക്കാർക്കുപോലും സർക്കാർ എംബ്ളം ഉപയോഗിക്കാൻ അനുമതി കൊടുത്തു. ലെറ്റർഹെഡിൽ സർക്കാർ എംബ്ളം ഉപയോഗിക്കാൻ അനുമതി കൊടുത്തത് ചട്ടലംഘനമാണ്. സെക്രട്ടേറിയറ്റിൽ നിയമിച്ച മുഴുൻ പേരുടെയും പട്ടിക പുറത്തുവിടണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗമായ എട്ടുപേർ സംശയത്തിന്റെ നിഴലിലാണ്. കൊവിഡ് പ്രതിരോധം താളംതെറ്റിയതിന് പ്രതിപക്ഷത്തെ പഴിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഓട്ടം തുടങ്ങിയപ്പോഴേ വിജയിച്ചു എന്ന് സർക്കാർ പ്രഖ്യാപിച്ചു. ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം'' -ചെന്നി​ത്തല പറഞ്ഞു.