ബോളിവുഡിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷമുണ്ടായ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, ബോളിവുഡിൽ നിന്ന് താൻ രാജിവയ്ക്കുന്നെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അനുഭവ് സിൻഹ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'മതി ഞാൻ ബോളിവുഡിൽ നിന്ന് രാജിവയ്ക്കുന്നു.അതിനർത്ഥം എന്ത് തന്നെയായാലും' -അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ യൂസർ നെയിമിൽ 'നോട്ട് ബോളിവുഡ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ആർട്ടിക്കിൾ 15, മുൽക്, ഥപ്പട് എന്നീ സിനിമകളുടെ സംവിധായകനാണ് അനുഭവ് സിൻഹ. അതേസമയം, താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും, അത് ബോളിവുഡിൽ നിന്നായിരിക്കില്ലെന്നും അനുഭവ് സിൻഹ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
ENOUGH!!!
— Anubhav Sinha (Not Bollywood) (@anubhavsinha) July 21, 2020
I hereby resign from Bollywood.
Whatever the fuck that means.
चलो दो लोग BOLLYWOOD से बाहर। अपन हिंदी फ़िल्म इंडस्ट्री में रह के फ़िल्में बनाएँगे।
— Anubhav Sinha (Not Bollywood) (@anubhavsinha) July 21, 2020
यह ले अपनी लकुटी कम्बरिया, बहुतही नाच नचायो। https://t.co/gimZWCIKgK