ന്യൂഡൽഹി: മ്യൂച്വൽഫണ്ട് മാതൃകയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സാധാരണക്കാരെ കടപ്പത്രങ്ങളിലേക്ക് ആകർഷിക്കാനുമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ രണ്ടാംഘട്ടത്തിലൂടെ ലഭിച്ചത് 10,992 കോടി രൂപ. 3,000 കോടി രൂപയുടെ സമാഹരണമായിരുന്നു കേന്ദ്രലക്ഷ്യം. ആവശ്യക്കാരുടെ എണ്ണം ഉയർന്നാൽ, ഗ്രീൻ ഷൂ" ഓപ്‌ഷനിലൂടെ കൂടുതൽ ബോണ്ടുകളിറക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരമാണ് ബാക്കിത്തുക സമാഹരിച്ചത്. ഡിസംബറിൽ സംഘടിപ്പിച്ച ആദ്യഘട്ടത്തിലൂടെ സർക്കാർ 12,400 കോടി രൂപ നേടിയിരുന്നു.