ആലുവ: കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന ആലുവ നഗരസഭയിലും അടുത്തുളള പഞ്ചായത്തുകളിലും ഇന്ന് അർത്ഥരാത്രി മുതൽ കർശനമായ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണ്ണിക്കര, എടത്തല, കരുമാലൂർ. 8 മേഖലയിലാണ് കർഫ്യു നടപ്പാക്കുക. ഈ പ്രദേശങ്ങളിലെ കടകൾ രാവിലെ 10 മുതൽ 2 വരെ മാത്രമേ തുറക്കുകയുളളൂ എന്ന് മന്ത്രി അറിയിച്ചു.
ചില മേഖലകളിൽ രോഗം പകരുന്നത് തുടക്കത്തിലേ തടയാനാണ് നിലവിൽ കർഫ്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികൾ, മെഡിക്കൽ സ്‌റ്രോറുകൾ എന്നിവ പൂർണ സമയം പ്രവർത്തിക്കും. എല്ലാ ആശുപത്രികളും അണുവിമുക്തമാക്കുന്നത് മൂന്ന് തവണയായി ഉയർത്തി. തിരികെയെത്തുന്ന അതിഥി തൊഴിലാളികൾക്ക് രണ്ടാഴ്‌ച ക്വാറന്റൈൻ നിർബന്ധമാക്കും.