പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ അനുമതി നൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമകൾ ആദ്യം റിലീസ് ചെയ്യണം. അതിനുശേഷം മാത്രമേ ബാക്കിയുള്ള സിനിമകൾ റിലീസ് ചെയ്യാൻ പാടുള്ളു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഷൂട്ടിംഗ്. പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. കൂടാതെ പുതിയ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിര്‍ദ്ദേശം തള്ളി ചില സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.