മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ സ്ഥാനത്തുനിന്നും അരുൺ ബാലചന്ദ്രനെ 2019ൽ നീക്കി എന്ന സി പി എം നേതാക്കളുടെ വാദം തെറ്റാണെന്ന് ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെ തെളിവുകൾ സഹിതം പുറത്തുവിട്ടാണ് സന്ദീപ് വാര്യരുടെ ആരോപണം. "നീക്കുകയല്ല അരുൺ ബാലചന്ദ്രനെ പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവർ ഡിജിറ്റൽ കമ്മിറ്റിയിൽ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്തത് . അരുൺ ബാലചന്ദ്രനെ 2019 ജൂലൈ 20ന് ഐടി ഫെലോ സ്ഥാനത്തുനിന്ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം കളവാണ് എന്ന് തെളിയിക്കുന്ന രേഖ ഇതോടൊപ്പം പുറത്തുവിടുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുൺ ബാലചന്ദ്രനെ 2019 ജൂലൈ 20ന് നീക്കി എന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം.
നീക്കുകയല്ല അരുൺ ബാലചന്ദ്രനെ പ്രമോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ ഹൈപവർ ഡിജിറ്റൽ കമ്മിറ്റിയിൽ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്തത് .
അരുൺ ബാലചന്ദ്രനെ 2019 ജൂലൈ 20ന് ഐടി ഫെലോ സ്ഥാനത്തുനിന്ന് നീക്കി എന്ന സിപിഎം നേതാക്കളുടെ വാദം കളവാണ് എന്ന് തെളിയിക്കുന്ന രേഖ ഇതോടൊപ്പം പുറത്തുവിടുന്നു.
2019 ഡിസംബർ 12 ന് കൊച്ചിയിൽ സംസ്ഥാന ഐടി വകുപ്പ് നടത്തിയ ഡിസൈൻ വീക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പ് ഇവിടെ നൽകുന്നു. ഈ പത്രക്കുറിപ്പിൽ അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആണെന്ന് വ്യക്തമായി പറയുന്നു.
ജൂലൈ മാസത്തിൽ നീക്കി എന്ന് സിപിഎം നേതാക്കൾ അവകാശപ്പെടുന്ന അരുൺ ബാലചന്ദ്രൻ എങ്ങനെയാണ് ഡിസംബറിലും സംസ്ഥാന സർക്കാർ പത്രകുറിപ്പിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയത് ?
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് പച്ചക്കള്ളമാണ് .