kanale

ഗോതമ്പില്‍ നിന്നും മല്ലിയില്‍ നിന്നും ഉണ്ടാക്കുന്ന മധുര പലഹാരമാണ് കനോലെ. ശൃഖണ്ഡ് അല്ലെങ്കില്‍ ഖീറിനൊപ്പം കഴിക്കാം. വീട്ടില്‍ പരീക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മധുരപലഹാരമാണ് കനോലെ.

ഐടിസി കാകതീയ ഹോട്ടല്‍ , എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് രാകേഷ് ഗായ് തയ്യാറാക്കിയ റെസിപീ:

ചേരുവകൾ

ആശീര്‍വാദ് ആട്ട - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
സെമോലിന/റവ - 1/4 കപ്പ്
വെള്ളം - 1/2 കപ്പ്
ഉപ്പ് - 1/4 ടീസ്പൂണ്‍
പൊടിയാക്കിയ ശര്‍ക്കര - 1 ടേബ്ള്‍സ്പൂണ്‍

പാചകവിധി

പാചകസമയം - 30 മിനിറ്റ്

1. ഒരു ബൗളില്‍ അരക്കപ്പ് വെള്ളത്തില്‍ റവ 15 മിനിറ്റു നേരം മുക്കിവെയ്ക്കുക.

2. വേറൊരു ബൗളില്‍ ആട്ട, നെയ്യ്, ഉപ്പ്, ശര്‍ക്കരപ്പൊടി, കുതിര്‍ത്ത റവ എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാവുന്നതാണ്.

3. ഈ മാവ് 30 മിനിറ്റു നേരം വെയ്ക്കുക.

4. ഈ മാവ് ഉരുളകളാക്കി എടുത്ത് എണ്ണയുടെ സഹായത്തോടെ കനം കുറച്ച് ചപ്പാത്തിപ്പരുവത്തില്‍ പരത്തിയെടുക്കുക.

5. ഈ പരത്തിയെടുത്ത മാവിന്റെ ഒരു വശത്ത് നെയ് പുരട്ടി നാലാക്കി മടക്കുക.

6. ഇങ്ങനെ എല്ലാ ബോളുകളും പരത്തി നെയ് പുരട്ടി മടക്കിയെടുക്കുക.

7. ഈ കനോലെയെല്ലാം സ്റ്റീമറില്‍ വെച്ച് 10 മിനിറ്റ് സ്റ്റീം ചെയ്തെടുക്കുക.

8. പാകത്തിന് വെന്ത കനോലെ പുറത്തെടുത്ത് മുകളില്‍ ശര്‍ക്കരപ്പൊടിയും ആവശ്യമെങ്കില്‍ നട്സും വിതറുക

9. ശൃഖണ്ഡ് അല്ലെങ്കില്‍ ഖീറിനോടൊപ്പം ചൂടോടെ വിളമ്പുക.