shashi-tharoor

എൻജിനിയറിംഗ് പരീക്ഷയ്ക്കിടെ (കീം) പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകൾക്കുമുന്നിൽ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെയടക്കം പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. വിദ്യാർ‌ത്ഥികൾക്കെതിരെ രജിസ്റ്റ‌ർ ചെയ്ത കേസ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"കേരളത്തിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാനും , വിദ്യാർത്ഥികളും ,രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ചില്ല"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

തിരുവനന്തപുരത്ത് എൻജിനിയറിംഗ് പരീക്ഷയ്ക്കിടെ (കീം) പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ പൊലീസ് കേസെടുത്ത സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. അവർ പേരും മേൽവിലാസവും ആവശ്യപ്പെടുന്നു. കേരളത്തിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാനും , വിദ്യാർത്ഥികളും ,രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ 48 മണിക്കൂറിൽ പരീക്ഷ എഴുതിയ നിരവധി വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒഴിവാക്കാമായിരുന്ന പരീക്ഷയിൽ വിദ്യാർത്ഥികൾക്കെതിരെയും, മറ്റുള്ളവ‌ർക്കുമെതിരെ കേസെടുത്തതിനോട് യോജിപ്പില്ല. ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണം-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.