തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച പൊലീസുകാരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുളള നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം ഈ സ്റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സി ഐ അടക്കം അഞ്ചുപേർ നിരീക്ഷണത്തിലായിരുന്നു.