സമൃദ്ധമായ വിളവും ഐശ്വര്യവും നാടിനും കുടുംബത്തിനും ലഭിക്കുന്ന ഇല്ലം നിറക്കായ് തൃശൂർ കേച്ചേരി പഴുന്നാനപാടത്ത് വിളഞ്ഞ നെല്ലുകൾ ആലാട്ട് കുടുംബമാണ് കേരളത്തിലെ ക്ഷേത്രങ്ങൾക്ക് വിതരണം ചെയ്യുന്നത് . ഗുരുവായൂർ ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, തിരുനക്കര ക്ഷേത്രം, ആലപ്പുഴ കാർത്യായിനി ക്ഷേത്രം, തളിക്ഷേത്രം, തിരുനാവായ ക്ഷേത്രം തുടങ്ങി ഇരുനൂറോളം ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്നാണ് നെൽക്കതിരുകൾ കൊണ്ട് പോകുന്നത്