ന്യൂഡൽഹി : ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവച്ച സാഹചര്യത്തിൽ ഇന്ത്യൻ കായിക താര്ളെ പരിശീലിപ്പിക്കുന്ന വിദേശ പരിശീലകരുടെ കരാർ 2021 സെപ്തംബർ30 വരെ നീട്ടാൻ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചു. 11 കായിക ഇനങ്ങളിലായി 34 പരിശീലകർക്കാണ് കരാർ നീട്ടിനൽകുന്നത്. പരിശീലനത്തുടർച്ച നഷ്ടമാകാതിരിക്കാനാണ് ഇൗ തീരുമാനം. ഇനി പരിശീലകരെ ഒരു ഒളിമ്പിക്സ് മുതൽ അടുത്ത ഒളിമ്പിക്സ് വരെയുള്ള കാലപരിധി കണക്കിലെടുത്താവും നിയമിക്കുകയെന്ന് നേരത്തേ കായികമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.