kuthiravattom

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാലു പ്രതികൾ രക്ഷപ്പെട്ടു. നിസാമുദീൻ, ആഷിഖ്, ഷാനു, ഗഫൂർ എന്നീ പ്രതികളാണ് പ്രത്യേക സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളിൽ പ്രതികളാണ് ഇവർ നാലു പേരും.

മാനസിക പ്രശ്നങ്ങളെത്തുടർന്നാണ് ഇവരെ നാല് പേരേയും കുതിരവട്ടത്ത് താമസിപ്പിക്കാൻ പൊലീസ് മുൻകയ്യെടുത്തത്. കഴിഞ്ഞദിവസമാണ് നാലുപേരെയും ജയിലിൽ നിന്ന് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളുടെ രക്ഷപ്പെടൽ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.