പഞ്ചായത്തുകളിലെ താത്കാലിക ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് ഒറ്റയടിക്കുള്ള ഒന്‍പതിനായിരം രൂപയുടെ ശമ്പള വര്‍ദ്ധനവ് എന്തടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ്.
കൊവിഡ് മുന്നണിപോരാളികളായ ആശാ വര്‍ക്കര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രാപ്പകലില്ലാതെ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്‍സന്റീവ് പോലും നല്‍കാത്ത സര്‍ക്കാര്‍ സ്വന്തക്കാരെ സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മണക്കാട് സുരേഷ് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോവിഡ്കാലത്ത് രാഷ്ട്രീയം മുഖ്യമന്ത്രിയെപ്പോലെ കുത്തിപ്പറയാം. CITU കാരെയും സ്വന്തക്കാരെയും സഹായിക്കുകയും ചെയ്യാം.
പഞ്ചായത്തുകളിലെ താല്‍ക്കാലിക ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ഒറ്റയടിക്കുള്ള ഒന്‍പതിനായിരം രൂപയുടെ ശമ്പള വര്‍ദ്ധനവ് വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തല തിരിഞ്ഞ കേരള സര്‍ക്കാര്‍ ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് വീണ്ടും ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെടുകയാണ്.
കോവിഡ് മഹാമാരിയുടെ പ്രതിരോധമാണ് മുഖ്യ അജണ്ടയെന്ന് പറയുന്ന മുഖ്യന്‍ എന്തുകൊണ്ട് മാസങ്ങളായി പെടാപ്പാട് പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശാ വര്‍ക്കര്‍മ്മാര്‍ക്ക് അഞ്ചു പൈസയുടെ ഇന്‍സന്റീവ് നല്‍കിയില്ല.നമ്മുടെ സംസ്ഥാനത്ത് 126 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 മൂലം ചികിത്സയിലും ക്വാറന്റയിനിലുമാണ്.നമ്മുടെ മെഡിക്കല്‍ കോളജുകള്‍ പൂള്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ആഴ്ച്ചകളായി വീട്ടില്‍ പോകാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഞ്ചിന്റെ പൈസ നല്കാത്ത മുഖ്യന്‍ പഞ്ചായത്തുതലത്തിലെ താല്കാലിക ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരില്‍ കാണുന്ന മഹത്വമെന്താണ്.
കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ പൊതുനിരത്തില്‍ രാത്രിപകല്‍ വ്യത്യാസമില്ലാതെ കാവല്‍ കിടക്കുന്ന പോലീസുകാരില്‍ കോവിഡ് ബാധിതര്‍ എത്രയെന്നോ എത്ര പേര്‍ ബാധിതരാകുമെന്നോ നിശ്ചയമില്ല. ഈ ജീവനക്കാര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായോ? ഇവവരില്‍ നിന്നൊക്കെ മാസത്തില്‍ ആറു ദിവസത്തെ ശമ്പളം അപഹരിക്കുകയാണ് വാത്സവത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
പഞ്ചായത്തുതലത്തിലെ 941 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ശബളം ഇരുപത്തൊന്നായിരത്തി മുന്നൂറു രൂപയെന്നത് ഒറ്റയടിക്ക് ഒന്‍പതിനായിരം വര്‍ദ്ധിപ്പിച്ച് 30,300 ആക്കിയിരിക്കുന്നു. ചേതോവികാരമെന്ത്? ആകെ 941 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരില്‍ 900യിരവും CITU അംഗളായതുകൊണ്ടോ? അതിന്റെ നേതാക്കള്‍ CPM, DYFI സഖാക്കളായതുകൊണ്ടോ? ഈ മേഖലയില്‍ CITU വിന് പുറമെ മറ്റൊരു പാര്‍ട്ടിയുടെ യൂണിയന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ?
ഇന്നലെ മുഖ്യന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ UDF നെ കുത്തിപ്പറഞ്ഞത് ജനം കേട്ടു. UDF ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് 19 പ്രതിരോധങ്ങളില്‍ അലംഭാവം കാണിക്കുന്നുവെന്ന മുഖ്യന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതുജനം തള്ളിക്കളായാന്‍ കാരണം മനുഷ്യജീവന് ഒരേ വിലയാണെന്നു ഒരേ അപകടമാണ് മുന്നിലുള്ളതെന്ന ബോധ്യവും അവര്‍ക്ക് ഉള്ളതുകൊണ്ടാണ്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ലഷ്യം വച്ചാണ് മുഖ്യന്‍ ഈ അടിയടിച്ചതെന്ന് ജനത്തിന് മനസ്സിലായി.ആ കലം ഇപ്പോഴെ മാറ്റി വച്ചേക്കൂ.. ഈ പരിപ്പതില്‍ വേകില്ല.
അടിയന്തിരമായി ആശാ പ്രവര്‍ത്തകര്‍ക്കും പോലീസ് ജീവനക്കാര്‍ക്കും പറ്റുന്ന തരത്തില്‍ ഇന്‍സന്റീവ് നല്കി അവരുടെ ആത്മാര്‍ത്ഥ ഇടപെടലുകളെ പ്രോജ്വാലിപ്പിക്കുവാനുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണ്.രാഷ്ട്രീയ പ്രീണം, സ്വജനപക്ഷപാതം ഇവയ്ക്ക് പകരം.
മണക്കാട് സുരേഷ്
KPCC ജനറല്‍ സെക്രട്ടറി..