തിരുവനന്തപുരം: സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് ക്വാറന്റീനിലായി. ഫേസ്ബുക്ക് പേജിലൂടെ എം.എൽ.എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായി 16ന് കോവിഡ് സ്ഥിരീകരിച്ച സുഹൃത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ ഉണ്ടായിരുന്ന സ്റ്റാഫ് അംഗത്തിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
സുഹൃത്തിന് രോഗം സ്ഥിരീകരിച്ചത് മുതൽ എം.എൽ.എയുടെ സ്റ്റാഫ് അംഗം ക്വാറന്റീനിൽ ആയിരുന്നു. സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ 14 ദിവസം ക്വാറന്റീനിൽ പോകുന്നതാണ് ഉചിതമെന്ന് ഐ.ബി സതീഷ് വ്യക്തമാക്കി.