covid

മസ്‌കറ്റ് : ഒമാനില്‍ 1660 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഇവിടെ. രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ 1364 പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശത്ത് നിന്നുമെത്തിയവരുമാണ്. ആകെ 4798 പരിശോധനകളാണ് നടത്തിയത്. ഇരുപത്തിനാല് മണിക്കൂറിനിടെ പന്ത്രണ്ട് പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് 349 പേരാണ് ഒമാനില്‍ മരിച്ചത്. ഇതില്‍ 202 പേരും സ്വദേശികളാണ്. നിലവില്‍ 47922 പേരുടെ രോഗം ഭേദമായിട്ടില്ല. രോഗവ്യാപനം തടയുന്നതിനായിട്ടാണ് ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ നിശ്ചയിച്ചത്.