pic

മുംബയ്: മഹാരാഷ്‌ട്രയിൽ ഇന്ന് 10576 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,37,607 ആയി ഉയർന്നു.ഏറ്റവും കൂടിയ പ്രതിദിന വർദ്ധനവാണ് ഇത്. 280 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 12,556 പേരാണ് മഹാരാഷ്‌ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,87,769 കടന്നു. നിലവിൽ 1,37,282 ആക്ടീവ് കൊവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിലുളളത്. 16,87,213 പേർ ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു.


അതേസമയം മുംബയിൽ ഇന്ന് 1,310, പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂനെ സിറ്റിയിൽ 2,111 പേർക്കും ഔറംഗബാദിൽ 248 പേർക്കും നാസിക്കിൽ 298 പേർക്കും നാഗ്പൂർ സിറ്റിയിൽ 119 പേർക്കുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 55.62 ശതമാനമാണ്. നിലവിൽ 8,58,121 പേർ വീടുകളിലും 44,975 പേർ ആശുപത്രിയിലും ചികിത്സയിലാണ്.