മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആഘോഷങ്ങളിൽ പങ്കാളിയാകും. വ്യവസ്ഥ പാലിക്കും, നിരീക്ഷണങ്ങൾ ഏർപ്പെടുത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. പുരോഗതി നേടും. സ്വന്തം ആശയങ്ങൾ നടപ്പാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബജീവിതത്തിൽ സ്വസ്ഥത. പുതിയ കർമ്മപദ്ധതികൾ, പണച്ചെലവ് അനുഭവപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൂരയാത്ര മാറ്റിവയ്ക്കും. അബദ്ധം തിരുത്തും. അഹോരാത്രം പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മുൻകോപം നിയന്ത്രിക്കണം, ഊഹക്കച്ചവടത്തിൽ ലാഭം.. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യും. ആത്മാർത്ഥമായി പ്രവർത്തിക്കും. അധികാരം ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം. പ്രഭാഷണത്തിന് അവസരം. പദ്ധതികൾ പുനരാരംഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സംഭവബഹുലമായ വിഷയങ്ങൾ. സുരക്ഷാപദ്ധതിയിൽ നിക്ഷേപം. മെച്ചപ്പെട്ട സേവനം നൽകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കൃതാർത്ഥതയുണ്ടാകും. പ്രായോഗിക വശം അറിഞ്ഞുപ്രവർത്തിക്കും. മേലധികാരിയുടെ പ്രതിനിധിയാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
യുക്തമായ തീരുമാനങ്ങൾ. ചർച്ച നയിക്കും. കഠിന പ്രവർത്തനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സുഹൃത്ത് സഹായം. ഉപകാരം നൽകും. സ്മരണകൾ പങ്കുവയ്ക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കും. ആവശ്യങ്ങൾ നിറവേറ്റും..പാരിതോഷികം ലഭിക്കും