coviddead

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇർഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 52 ആയി.

ഇന്നലെമാത്രം ഏഴുകൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​നാ​രാ​യ​ണ​ൻ,​ ​ആ​ലു​വ​ ​മാ​റ​മ്പി​ളളി ​കു​ന്ന​ത്തു​ക​ര​ ​സ്വ​ദേ​ശി​ ​ബീ​വാ​ത്തു​ ​(63​)​​.​ ​കാ​സ​ർ​കോ​ട് ​അ​ണ​ങ്കൂ​ർ​ ​സ്വ​ദേ​ശി​ ​ഖൈ​റു​ന്നീ​സ് ​(48​)​​,​​​ ​കോ​ഴി​ക്കോ​ട് ​പളളി​ക്ക​ണ്ടി​ ​പി.​കെ.​ ​കോ​യ​ട്ടി (57),​​​ ​ക​രു​നാ​ഗ​പ്പ​ളളി​ ​കു​ല​ശേ​ഖ​ര​പു​രം​ ​റ​ഹി​യാ​ന​ത്ത് ​(55​)​​,​കൊ​ല്ലം​ ​ ​പൂ​ത​ക്കു​ളം​ ​ സ്വദേശി ​രാ​ധാ​കൃ​ഷ്ണ​ൻ(56​)​ ,​​​ ​ക​ണ്ണൂ​ർ​ ​തൃ​പ്പ​ങ്ങോ​ട്ടൂ​ർ​ ​സ​ദാ​ന​ന്ദ​ൻ​ ​(50)​​​ ​എ​ന്നി​വരുടെ മരണമാണ് ഇന്നലെ റിപ്പോർട്ടുചെയ്തത്.