price

തിരുവനന്തപുരം: പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ(പി ഡബ്ല്യു സി) കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ചീഫ് സെക്രട്ടറി തല ശുപാർശ.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിന്റെ ശുപാർശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സർക്കാർ എംബ്ളംഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നയതന്ത്ര പാഴ്സലിൽ എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചതിനെത്തുടർന്ന് സ്വപ്ന ശിവശങ്കറിനോട് സഹായം തേടിയെങ്കിലും അദ്ദേഹം സഹായിച്ചോ എന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ശിവശങ്കറിനോട് നേരിട്ടും മറ്റൊരാളുടെ ഫോൺ ഉപയോഗിച്ചും സഹായം തേടി എന്ന് നേരത്തേ വ്യക്തമായിരുന്നു.