തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽതന്നെ സൂരറൈ പോട്ര് എന്ന പുതു ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്.
ആഭ്യന്തര വിമാന സര്‍വ്വീസായ 'എയര്‍ ഡെക്കാണി'ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്.
കൊവിഡ് പശ്ചാത്തലത്തിൽ സൂര്യയുടെ ജന്മദിനം ഓൺലൈൻ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷൽ പോസ്റ്ററുകള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുമുണ്ട്. 1997ൽ നേര്‍ക്കുനേര്‍ എന്ന സിനിമയിലൂടെയാണ് സൂര്യ അഭിനയത്തിലേക്ക് കടന്നുവന്നത്. ശേഷം കാക്ക കാക്ക, ഗജിനി, അയൻ, വാരണം ആയിരം, കാതലേ നിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, ഫ്രണ്ട്സ്, എന്നീ സിനികളിലൂടെ ശ്രദ്ധ നേടി. 'നടിപ്പിന്‍ നായകന്‍' എന്ന സ്ഥാനം തമിഴ് സിനിമാലോകത്ത് പിന്നീട് സൂര്യയ്ക്ക് ലഭിച്ചു.