video

ന്യൂഡൽഹി: നാലു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി അമ്മ. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിനുള്ളിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിക്കു സമീപമാണ് സംഭവം.

വീട്ടിലെത്തി വെള്ളം ചോദിച്ച സംഘം അമ്മയുടെ ശ്രദ്ധ മാറിയ ഉടൻ കുട്ടിയെ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ അതിവേഗം രണ്ടംഗ സംഘത്തെ നേരിട്ട് കുട്ടിയെ ബൈക്കിൽ നിന്ന് വലിച്ച് താഴെയിറക്കി. ഇവരെ രക്ഷപ്പെടാൻ അനുവദിക്കാതെ ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നീല ഷർട്ടു ധരിച്ച് ആളാണ് കുട്ടിയുമായി പുറത്തേക്ക് ഓടി ബൈക്കിനരികിൽ എത്തുന്നത്. പേടിച്ചരണ്ട കുട്ടി കരയുന്നതും കേൾക്കാം. കുട്ടിയെ ബൈക്കിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിനകത്തു നിന്ന് അമ്മ ഓടിയെത്തി കുട്ടിയെ ബൈക്കിൽ നിന്നു വലിച്ചിറക്കുന്നതും വീഡിയോയിൽ കാണാം.

पड़ोसियों ने पकड़ने की खूब कोशिश की https://t.co/SNF1nYLXgZ pic.twitter.com/DX8GlZI0UC

— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 22, 2020

ഇതിനിടെ സഹായിക്കാനായി അയൽവാസിയും രംഗത്തെത്തി. ഇടുങ്ങിയ റോഡിൽ തന്റെ സ്കൂട്ടർ തിരിച്ചുവെച്ച് വഴി തടസപ്പെടുത്തിയ അയൽവാസി സംഘത്തിലെ ഒരാളെ ബൈക്കിൽ നിന്ന് തള്ളിതാഴെയിട്ടു. എന്നാൽ രണ്ടു പേരും ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ രണ്ടംഗ സംഘം ഉപേക്ഷിച്ചു പോയ ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇവരുടെ ബാഗിൽ നിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ അച്ഛന്റെ അനുജനാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്‍.

#WATCH: Mother of a 4-yr-old girl saves her daughter from kidnappers in #Shakarpur area of #Delhi on July 21. Two persons including uncle of the child were arrested. (ANI) pic.twitter.com/N0XDxPpoGW

— TOI Delhi (@TOIDelhi) July 22, 2020