gold-

കൊച്ചി: സംസ്ഥാനത്ത് സ്വ‌ർണവില കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണ വില ഉയ‌ർന്നത്. പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഇതോടെയാണ് സ്വര്‍ണവില 37000 കടന്ന് പുതിയ ഉയരത്തില്‍ എത്തിയത്.

ഇന്നലെയും ഇന്നുമായി 640 രൂപ കൂടി വര്‍ദ്ധിച്ചതോടെ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്. ഈ മാസം തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

കൊവിഡ് പ്രതിസന്ധിമൂലം ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികൾക്ക് പ്രിയം കുറയുന്നതാണ്,​ സ്വർണത്തിന് നേട്ടമാകുന്നത്. വരും നാളുകളിലും വില കുതിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.