epnew

തിരുവനന്തപുരം: സ്വർണക്കടത്തിൽ ഏതെങ്കിലും പാർട്ടിക്ക് ബന്ധമുണ്ടെങ്കിൽ അത് ബി ജെപിക്കാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത്.

'സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാവണം എന്നാണ് യു.ഡി എഫിന്റെ ആഗ്രഹം. ചില യു ഡി എഫ് നേതാക്കൾ തന്നെ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പൊലീസുകാർക്ക് കൊവിഡ് ബാധിച്ചത് പ്രതിപക്ഷത്തിന്റെ സമരം കൊണ്ടാണ്. കൊവിഡിനെ പ്രതിരോധിക്കാനല്ല വ്യാപിപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. കൺസൾട്ടൻസികൾക്കെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വികസനം വേണമെങ്കിൽ കൺസൾട്ടൻസികൾ വേണം' -അദ്ദേഹം പറഞ്ഞു.