chenni

തിരുവനന്തപുരം:എ കെ ജി സെന്ററിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം വിളിക്കുന്നത് ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. അതിനാൽ അവർ സർക്കാർ ജീവനക്കാരാണ്. എ കെ ജി സെന്ററിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിക്കാർ ആർക്കും അധികാരമില്ല സംസ്ഥാനത്തിന്റെ ഭരണം എ കെ ജി സെന്ററിലേക്ക് മാറ്റിയോ എന്ന് അറിയില്ല'- അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം മാറ്റാനുളള തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ചെന്നിത്തല തീരുമാനം രാഷ്ട്രീപരമാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സഭാസമ്മേളനം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. . നിയമസഭ സമ്മേളിച്ച് ബിൽ പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിറുത്തി ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം.