benzema

ഇൗ സീസണിൽ റയലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രഞ്ചുകാരൻ കരിം ബെൻസേമയാണ്. ലാ ലിഗയിൽ 21 ഗോളുകൾ. മറ്റ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിൽ ഒതുങ്ങിയിരുന്ന ബെൻസേമയ്ക്ക് ആത്മവിശ്വാസം പകർന്നത് സിദാന്റെ ഇടപെടലുകളാണ് . തുടർച്ചയായി അവസരങ്ങൾ നൽകാൻ സിദാൻ ഒരു മടിയും കാട്ടിയില്ല. മറ്റ് പരിശീലകരിൽ നിന്ന് വ്യത്യസ്തമായി കരിമിനെ സ്വതന്ത്രമായി മേയാൻ വിട്ട സിദാന്റെ തന്ത്രം ഫലംകണ്ടു. 11 കൊല്ലമായി റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെൻസേമയ്ക്ക് അർത്തമായ പരിഗണന ലസിച്ചത് സിദാന്റെ കാലത്താണ്.

ലാ ലിഗയിലെ ഇൗ സീസണിലെ ടോപ്സ്കോറർക്കുള്ള പിച്ചിച്ചി അവാർഡ് ബാഴ്സലോണയുടെ ലയണൽ മെസിക്കാണ്. കഴിഞ്ഞ നാലുസീസണായി ഇൗ പുരസ്കരാം നേടുന്ന മെസി ആകെ ഏഴ് തവണ ടോപ്സ്കോററായിട്ടുണ്ട്.