ജർമ്മനി: അടിച്ചോ, ഇടിച്ചോ, കടിച്ചോ ഇതിനെ പൊട്ടിക്കാനാവില്ല. ആംഗിൾ ഗ്രൈൻഡറുകളോ ഡ്രില്ലിംഗ് മെഷീനുകളോ ഉപയോഗിച്ച് ഇതിനെ മുറിക്കാൻ ശ്രമിച്ചാലോ, അവയുടെ മൂർച്ച പോകുന്നത് മിച്ചം. ഇവനാണ് പ്രോടിയസ്. ലോകത്താദ്യത്തെ മുറിക്കാനാവാത്ത വസ്തു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഗവേഷകർ ഇത് കണ്ടെത്തിയത്.
അലൂമിനിയം-സിറാമിക് സംയുക്തത്തിൽ തീർത്ത സ്മാർട്ട് മെറ്റീരിയലാണ് പ്രോടിയസ്. ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രിട്ടണിലെ ഡർഹം സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പ്രോടിയസിനെ വികസിപ്പിച്ചെടുത്തത്.
പ്രോടിയസിന്റെ ഉപയോഗം
തകർക്കാൻ പറ്റാത്ത പൂട്ടുകൾ നിർമ്മിക്കാം.
നിർമാണ മേഖലയിലെ സുരക്ഷാ ഉപകരണങ്ങളും മറ്റും നിർമിക്കാം
പേര് ഗ്രീക്ക് ദേവതയുടേത്
കടൽക്കിഴവൻ എന്ന് വിളിക്കപ്പെടുന്ന ഗ്രീക്ക് നദീ ദേവതയുടെ പേരാണ് ഈ വസ്തുവിന് നൽകിയിരിക്കുന്നത്- പ്രോടിയസ്. കാരണം കടൽജീവികളുടെ കാഠിന്യമേറിയ പുറന്തോടാണ് പ്രോടിയസ് നിർമ്മിക്കാൻ ഗവേഷകർക്ക് പ്രേരണയായത്. കടൽകക്കകളെ പോലെ ഉള്ളിൽ വളരെ മൃദുവായ പദാർത്ഥം. അതിനെ പൊതിഞ്ഞ് ഉറപ്പുള്ള ഷെല്ലുകൾ. ഇത്തരത്തിലാണ് പ്രോടിയസിന്റെ നിർമ്മാണം. മുന്തിരിയാണ് ഉള്ളിലെ മൃദു പദാർത്ഥത്തിനായി ഉപയോഗിച്ചത്.