pro

ജർമ്മനി: അടിച്ചോ, ഇടിച്ചോ, കടിച്ചോ ഇതിനെ പൊട്ടിക്കാനാവില്ല. ആംഗിൾ ഗ്രൈൻഡറുകളോ ഡ്രില്ലിംഗ് മെഷീനുകളോ ഉപയോഗിച്ച് ഇതിനെ മുറിക്കാൻ ശ്രമിച്ചാലോ, അവയുടെ മൂർച്ച പോകുന്നത് മിച്ചം. ഇവനാണ് പ്രോടിയസ്. ലോകത്താദ്യത്തെ മുറിക്കാനാവാത്ത വസ്തു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഗവേഷകർ ഇത് കണ്ടെത്തിയത്.

അലൂമിനിയം-സിറാമിക് സംയുക്തത്തിൽ തീർത്ത സ്‌മാർട്ട് മെറ്റീരിയലാണ് പ്രോടിയസ്. ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രിട്ടണിലെ ഡർഹം സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പ്രോടിയസിനെ വികസിപ്പിച്ചെടുത്തത്.

 പ്രോടിയസിന്റെ ഉപയോഗം

 തകർക്കാൻ പറ്റാത്ത പൂട്ടുകൾ നിർമ്മിക്കാം.

 നിർമാണ മേഖലയിലെ സുരക്ഷാ ഉപകരണങ്ങളും മറ്റും നിർമിക്കാം

പേര് ഗ്രീക്ക് ദേവതയുടേത്

കടൽക്കിഴവൻ എന്ന് വിളിക്കപ്പെടുന്ന ഗ്രീക്ക് നദീ ദേവതയുടെ പേരാണ് ഈ വസ്തുവിന് നൽകിയിരിക്കുന്നത്- പ്രോടിയസ്. കാരണം കടൽജീവികളുടെ കാഠിന്യമേറിയ പുറന്തോടാണ് പ്രോടിയസ് നിർമ്മിക്കാൻ ഗവേഷകർക്ക് പ്രേരണയായത്. കടൽകക്കകളെ പോലെ ഉള്ളിൽ വളരെ മൃദുവായ പദാർത്ഥം. അതിനെ പൊതിഞ്ഞ് ഉറപ്പുള്ള ഷെല്ലുകൾ. ഇത്തരത്തിലാണ് പ്രോടിയസിന്റെ നിർമ്മാണം. മുന്തിരിയാണ് ഉള്ളിലെ മൃദു പദാർത്ഥത്തിനായി ഉപയോഗിച്ചത്.