goat

കൊല്ലും മുമ്പേ ഒരു കൊല്ലാക്കൊല... കാലുകൾ ബന്ധിച്ച് സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിൽ കിടത്തി കശാപ്പിനായി കൊണ്ടുപോകുന്ന ആട് പ്രാവച്ചമ്പലത്ത് നിന്നുളള ദൃശ്യം. ആടിന്റെ തലഭാഗം വണ്ടിയിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നു. യാത്രാമദ്ധ്യേ ആടിന്റെ തല കല്ലിലോ റോഡിലോ ഇടിച്ചാലുള്ള അവസ്ഥ അതിദയനീയമായിരിക്കും. ഇതോടൊപ്പം വേദന കൊണ്ട് ആട് പുളഞ്ഞാൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയാനോ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യതയും വളരെയേറെയാണ്. അറവുമാടുകളാണെങ്കിലും ഈ ക്രൂരത ഈ മിണ്ടാപ്രാണികളോട് ചെയ്യാൻ പാടുണ്ടോ? മനുഷ്യന് ഇനിയെന്നാണ് മനുഷ്യത്വം ഉണ്ടാവുക?

goat

goat