k-surendran

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് മടിയിൽ കനമുളളതു കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വിമർശനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തെ സി.പി.എം ഭയക്കുകയാണ്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്താൽ സ്വർണ കള്ളക്കടത്തിനെ ന്യായികരിക്കാൻ ഘടക കക്ഷികൾ തയാറാകില്ലയെന്ന ആശങ്കയാണ് കാരണമെന്നും സുരേന്ദ്രൻ ആരോപിച്ചു.

നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ സർക്കാർ സമൺസ് പുറപ്പെടുവിച്ച ജൂലായ് പത്തിന് രോഗവ്യാപനത്തെ പറ്റിയോ 40 എം.എൽ.എ മാർക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സർക്കാരിന് അറിയില്ലായിരുന്നോയെന്ന് സുരേന്ദ്രൻ ചോദിച്ചു. കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ പങ്ക് ന്യായികരിക്കാനുള്ള ത്രാണിയില്ലാത്തതു കൊണ്ടാണ് സമ്മേളനം ഒഴിവാക്കാൻ സർക്കാർ തയ്യാറെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.