madhubala

റോജ എന്ന കേൾക്കുമ്പോൾ ആദ്യം ഓര്‍മ വരിക മധുബാലയെയാകും.പിന്നെ ആ നിഷ്‌കളങ്ക മുഖവും.മമ്മൂട്ടി നായകനായ അഴകന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല എന്ന മധു. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു മധു.മണിരത്നം സംവിധാനം ചെയ്ത റോജയായിരുന്നു മധുവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്.റോജ എന്ന കഥാപാത്രം നല്‍കിയ പ്രശസ്തി മധുവിന് ബോളിവുഡിലും ഇടം നേടി കൊടുത്തു.

ഇപ്പോൾ മക്കളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മധു.ട്വിറ്ററിലൂടെയാണ് നടി തന്റെ പെണ്‍മക്കളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. കിയ എന്നും അമേയ എന്നുമാണ് പേരുകള്‍.മക്കളുണ്ടാക്കിയ കപ്‌കേക്കുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.1999ലായിരുന്നു ബിസിനസുകാരന്‍ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം.ഭര്‍ത്താവിനും മക്കൾക്കുമൊപ്പം മുംബയിലാണ് മധു താമസിക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ യോദ്ധ, ഒറ്റയാള്‍പട്ടാളം, എന്നോടിഷ്ടം കൂടാമോ,നീലഗിരി, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും വേഷമിട്ടിട്ടുള്ള മധുബാല ജയലളിതയുടെ ബയോപിക് ചിത്രമായ തലൈവിയിലാണ് ഒടുവില്‍ അഭിനയിച്ചത്.